fbpx
Info ഇന്ത്യ

ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം : ഇന്ത്യയിൽ ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

Rehabilitation of beggars is needed: Supreme Court rules begging cannot be banned in India_dubaivartha

ഇന്ത്യയിൽ ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

പൊതു സ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹർജ്ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഭിക്ഷാടനം നിരോധിക്കണമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

 

 

error: Content is protected !!