fbpx
Info UAE News അജ്‌മാൻ

അജ്മാനിൽ പാർക്കിംഗ് ഫീസ് സേവനങ്ങൾ ഇനി 100% സ്മാർട്ട്

Officials say parking fee services in Ajman have become 100% smart

അജ്മാനിൽ പാർക്കിംഗ് ഫീസ് സേവനത്തെ 100% സ്മാർട്ട് സേവനമാക്കി മാറ്റിയതായി മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പ് അറിയിച്ചു.

പരമ്പരാഗത പണമടയ്ക്കൽ രീതികൾ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കുന്നത് അജ്മാനിലെ മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചെന്നും പാർക്കിംഗ് ഫീസ് പേയ്മെന്റ് സേവനം ഇപ്പോൾ നൂറു ശതമാനം സ്മാർട്ട് സേവനമാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അധികൃതർ അറിയിച്ചു.

ധാരാളം സമയവും ഊർജ്ജവും ലഭിക്കാനായി സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് എല്ലാ സേവനങ്ങളും പൊതുജനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ഡിപ്പാർട്ട്‌മെന്റിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

 

error: Content is protected !!