fbpx
Info ദുബായ്

ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂൾ നാളെ മുതൽ ദുബായിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു

The world's deepest swimming pool opens to the public in Dubai from tomorrow_DUBAIVARTHA

ദുബായിലെ ഡൈവിംഗിനായുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള സ്വിമ്മിങ് പൂൾ ”ഡീപ് ഡൈവ്” നാളെ ജൂലൈ 28 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. യുഎഇയിലെ ഡീപ് ഡൈവ് ദുബായ് എന്ന ഡൈവിംഗ് സെന്ററിന്റെ ഭാഗമാണ് ഈ സ്വിമ്മിങ് പൂൾ .

നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൂളിന്റെ ഉള്‍ഭാഗങ്ങള്‍. പൂളിനുള്ളിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കാന്‍ അത്യാധുനിക ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്‌.

ദുബായിലെ നാദ് അൽ ഷെബയിൽ സ്ഥിതി ചെയ്യുന്ന ഈ ഡീപ് ഡൈവ് 60.02 മീറ്റർ ആഴത്തിൽ 14 ദശലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്നു. ഒരു മുൻ‌കൂർ ഓൺലൈൻ ബുക്കിംഗ് ഉപയോഗിച്ച് മാത്രമേ ഈ സൗകര്യത്തിലേക്കുള്ള പ്രവേശനം അനുവദിക്കൂ. ജൂലൈ 28 മുതൽ deepdivedubai.com എന്ന സൈറ്റിലാണ് പൊതുജനങ്ങൾക്കായി ബുക്കിംഗ് ലഭ്യമാകുക. എല്ലാ ഡൈവ് ഉപകരണങ്ങളും ഉൾപ്പെടെ ഒരാൾക്ക് 400 ദിർഹമാണ് ചാർജ്. ഡീപ് ഡൈവ് ദുബായ് ബുധനാഴ്ച മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.

error: Content is protected !!