fbpx
Info അന്തർദേശീയം

കോവിഡ് 19 : റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് 3 വർഷത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യ.

covid 19: Saudi Arabia will impose a travel ban on citizens traveling to red-listed countries for three years.

കോവിഡ് രോഗബാധ കൂടുതൽ ഉള്ള റെഡ്-ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി പൗരന്മാർക്ക് മൂന്ന് വർഷത്തേക്ക് അന്താരാഷ്ട്ര യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു.

റെഡ്-ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു പൗരനും നിയമത്തിന്റെ വ്യക്തമായ ലംഘനമായി കാണക്കാക്കുമെന്നും സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകർക്ക് നിയമപരമായി ഉത്തരവാദിത്തമുണ്ടാകുമെന്നും റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുമ്പോൾ കനത്ത പിഴ ചുമത്തുമെന്നും കുറ്റവാളികൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം മറ്റൊരു രാജ്യം വഴിയാണോ അതോ നേരിട്ടാണോ എന്ന് കണക്കിലെടുക്കാതെ തന്നെ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.

കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും വിട്ടുനിൽക്കാനും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാനും അതോറിറ്റി പൗരന്മാരോട് ആവശ്യപ്പെട്ടു.

error: Content is protected !!