fbpx
Info UAE News അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ ബലിപെരുന്നാൾ അവധിദിനങ്ങൾക്ക് ശേഷം കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അധികൃതർ

Officials say there has been no increase in covid cases after the Eid holidays in the UAE_dubaivartha

യു എ ഇയിൽ ഈ വർഷത്തെ കഴിഞ്ഞുപോയ ബലിപെരുന്നാൾ അവധിദിനങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ കുറഞ്ഞുവെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വക്താവ് ഡോ. തഹർ അൽ അമേരി പറഞ്ഞു.

സാധാരണഗതിയിൽ യുഎഇയിൽ ബലിപെരുന്നാളിന് മുൻപ് കടന്നുപോയ നീണ്ട അവധിദിനങ്ങൾക്ക് ശേഷം ദിവസേനയുള്ള കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ച അവധി ദിവസങ്ങളിൽ, കേസുകൾ 1,550 ൽ താഴെയായിരുന്നു, കോവിഡ് സുരക്ഷാ നടപടികളോടുള്ള താമസക്കാരുടെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു എ ഇയിൽ ജൂൺ മാസത്തിൽ 2,000 കടന്നതിനുശേഷം ഈ മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന കേസുകൾ ഇപ്പോൾ 1,600 ൽ താഴെയാണ്.

കഴിഞ്ഞയാഴ്ച വെള്ളിയാഴ്ച-ശനിയാഴ്ച വാരാന്ത്യ അവധി അടക്കം താമസക്കാർക്ക് ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 24 ശനിയാഴ്ച വരെ ആറ് ദിവസത്തെ അവധി ഉണ്ടായിരുന്നു.

error: Content is protected !!