fbpx
Info ആരോഗ്യം കേരളം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം കേരളത്തിൽ : ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതായി കണക്കുകൾ.

Kerala has the highest incidence of covid in India: It is estimated that the virus spreads from one Kovid patient to 1.2 people.

ഇന്ത്യയിൽ കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. കേരളത്തിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതായാണ് കണക്ക്.

കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന രോഗവ്യാപന നിരക്ക് കുറവാണ്.

ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

error: Content is protected !!