fbpx
ഇന്ത്യ

ഇന്ത്യയിൽ പുതുതായി 43,654 പേർക്ക് കോവിഡ് ബാധിച്ചു ; 640 മരണം

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 43,654 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,678 പേർ രോഗമുക്തി നേടി. 640 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ ആകെ 3,06,63,147 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,22,022 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,99,436 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 44,61,56,659 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!