fbpx
Info UAE News അബൂദാബി ദുബായ്

കല്യാണ്‍ ജൂവലേഴ്സ് ഗിഫ്റ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കും

Kalyan Jewelers gift cards are available at select Lulu supermarkets

നൂറു ദിര്‍ഹം മുതല്‍ മൂല്യമുള്ള കാര്‍ഡുകളാണ് ലഭ്യമാകുന്നത്.
കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റിലും ഷോറൂമുകളിലും കാര്‍ഡ് ലഭിക്കും

യുഎഇ: കല്യാണ്‍ ജൂവലേഴ്സിന്‍റെ ഏറെ കാത്തിരുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. 100, 300, 500, 1000 ദിര്‍ഹത്തിന്‍റെ കല്യാണ്‍ ജൂവലേഴ്സ് ഗിഫ്റ്റ് കാര്‍ഡുകള്‍ കല്യാണ്‍ വെബ്സൈറ്റിലും കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇ ഷോറൂമുകളിലും കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് സീനിയര്‍ മാനേജ്മെന്‍റ് ഇന്‍സന്‍റീവ്, ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള അംഗീകാരം എന്നീ നിലയില്‍ നല്കുന്നതിന് മൊത്തമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുന്നതിനും വ്യക്തിഗതമായി വാങ്ങുന്നതിനും സമ്മാനമായി നല്കുന്നതിനും സൗകര്യമുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കല്യാണിന്‍റെ ഗിഫ്റ്റ് കാര്‍ഡുകള്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കിടയില്‍, വളരെയധികം വളര്‍ച്ച നേടിയെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റൈസേഷന്‍ വ്യാപകമായതോടെ വ്യക്തിഗതമായ ഇ-സമ്മാനമായി നല്കുന്നതിനും മറ്റും ഏറെ സാധ്യതകളുണ്ട്. വിവാഹങ്ങളില്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനില്‍ ആയതോടെ ഇ-ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് ഏറെ സ്വീകാര്യതയുണ്ട്. ഉത്സവകാലത്തും ഇക്കാര്യം പ്രസക്തമാണ്. വ്യക്തിഗത സമ്മാനങ്ങളുടെ മേഖല വളര്‍ച്ച നേടിയതോടെ കല്യാണ്‍ ജൂവലേഴ്സ് ഗിഫ്റ്റ് കാര്‍ഡുകള്‍ കല്യാണ്‍ വെബ്സൈറ്റിലും ഷോറൂമുകളിലും കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമാക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ ലുലു കൗണ്ടറുകളില്‍നിന്ന് ലഭ്യമാക്കുന്നത് ഗിഫ്റ്റ് കാര്‍ഡുകള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സഹായിക്കുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാങ്ങുന്നതു മുതല്‍ 12 മാസത്തേയ്ക്കാണ് കല്യാണ്‍ ജൂവലേഴ്സ് ഗിഫ്റ്റ് കാര്‍ഡുകളുടെ കാലാവധി. കല്യാണിന്‍റെ യുഎഇയിലെ ഏത് ഷോറൂമുകളിലും ഇവ റിഡീം ചെയ്യാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഷോറൂമുകളുടെ പട്ടിക ഇതോടൊപ്പമുള്ള ലിങ്കില്‍നിന്ന് ലഭിക്കും.
www.kalyanjewellers.net/store-locator.php. കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരമ്പരാഗതവും നവീനവുമായ ആഭരണ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഈ ആഭരണങ്ങള്‍ വാങ്ങുന്നതിനായി ഗിഫ്റ്റ് കാര്‍ഡ് നല്കാം. വിവാഹ ആഭരണങ്ങളായ മുഹൂര്‍ത്ത്, സവിശേഷമായ ജനപ്രിയ ഹൗസ് ബ്രാന്‍ഡായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.

error: Content is protected !!