fbpx
Info UAE News അജ്‌മാൻ ആരോഗ്യം

അജ്മാനിൽ 75 ദിർഹം നൽകിയുള്ള PCR ടെസ്റ്റുകൾക്കായി ഒരു കോവിഡ് സേവന കേന്ദ്രം കൂടി തുറന്നു

A Covid service center has also been opened in Ajman for PCR tests costing 75 dirhams_DUBAIVARTHA

അജ്മാനിൽ 75 ദിർഹം നൽകിയുള്ള PCR ടെസ്റ്റുകൾക്കായി 24×7 പ്രവർത്തിക്കുന്ന ഒരു പുതിയ കോവിഡ് സേവന കേന്ദ്രം കൂടി തുറന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പ്രതിദിനം 10,000 പേർക്കുള്ള സേവനങ്ങൾ നൽകാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു

അൽ സവ്രറ റൗണ്ട്എബൗട്ടിന് എതിർവശത്തുള്ള ഫെസ്റ്റിവൽ ലാൻഡിലാണ് ഈ പുതിയ കോവിഡ് സേവന കേന്ദ്രം തുറന്നിട്ടുള്ളത്. സൗജന്യ കോവിഡ് വാക്സിനേഷനും  50 ദിർഹത്തിന് ഡിപിഐ ലേസർ ടെസ്റ്റുകൾ, 75 ദിർഹത്തിന് പിസിആർ ടെസ്റ്റുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാകും.

ഡിപിഐ ലേസർ ടെസ്റ്റുകളുടെ ഫലങ്ങൾ മൂന്ന് മിനിറ്റിനുള്ളിൽ ലഭ്യമാകും, പിസിആർ ടെസ്റ്റുകളുടെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ തയ്യാറാകും. ഭാവിയിൽ ആ സമയം 12 മണിക്കൂറിൽ താഴെയാക്കാൻ കമ്പനി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു

 

 

error: Content is protected !!