fbpx
Info UAE News ഇന്ത്യ ദുബായ്

ഇന്ത്യ – ദുബായ് വിമാന സർവീസുകൾ ഓഗസ്റ്റ് 7 വരെ ഉണ്ടാകില്ലെന്ന് വീണ്ടും എമിറേറ്റ്സ് എയർലൈൻസ് അറിയിപ്പ്.

Emirates Airlines has announced that India-Dubai flights will not be available until August 7_dubaivartha

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ഓഗസ്റ്റ് 7 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസ് വെബ്‌സൈറ്റിലെ പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യ – ദുബായ് വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ തുടരുമെന്നാണ്‌ എമിറേറ്റ്സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ഓഗസ്റ്റ് 7 വരെ നീട്ടിയതായാണ് വീണ്ടും എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ സ്വീകരിക്കില്ലെന്നും എയർലൈൻ വെബ്‌സൈറ്റിലെ അപ്‌ഡേറ്റിൽ അറിയിച്ചിട്ടുണ്ട്.

കോവിഡ് രൂക്ഷസാഹചര്യത്തെതുടർന്ന് 2021 ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് വിലക്ക് ആരംഭിച്ചത്.

error: Content is protected !!