fbpx
Info അന്തർദേശീയം ഇന്ത്യ

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ 25 മില്ല്യണ്‍ ഡോളറിന്റെ ധനസഹായവുമായി അമേരിക്ക

The United States has provided $ 25 million in financial assistance to support India in the covid defense

ഇന്ത്യയെ കോവിഡ് പ്രതിരോധത്തില്‍ പിന്തുണയ്ക്കാന്‍ ധനസഹായവുമായി അമേരിക്ക. 25 മില്ല്യണ്‍ യുഎസ് ഡോളര്‍ സഹായം ഇന്ത്യക്ക് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്ഗാന്‍ പ്രശ്‌നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനില്‍ ജനാധിപത്യ പരിഹാരം വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് കൊവിഡ് പ്രതിരോധ സഹായം സംബന്ധിച്ച് ധാരണയായത് . ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവര്‍ത്തനം, വിസ വിഷയത്തിലെ ഇളവുകളും യോഗത്തില്‍ ചര്‍ച്ചയായി. നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

error: Content is protected !!