fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം .

All doctors in the UAE can apply for a Golden Visa_dubaivartha

ദുബായ് : യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം . ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി . കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് വ്യക്തമാക്കി . ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വീസ ലഭിയ്ക്കും . യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കി . അപേക്ഷിക്കേണ്ട വെബ് സൈറ്റ് : smartservices.ica.gov.ae . അതേസമയം , ദുബായ് ലൈസൻസുള്ള ഡോക്ടർമാർ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ് . കൂടാതെ , ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട് . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്കൂമിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം .
മെഡിക്കൽ മേഖലയിൽ വിദഗ്ധരെ ആകർഷിക്കാൻ പുതിയ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ . നിക്ഷേപകർ ഡോക്ടർമാർ , എൻജിനീയർമാർ , കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായി സംഭാവനകൾ നൽകിയവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത് . മലയാളികളടക്കമുള്ള വ്യവസായികൾ , ഡോക്ടർമാർ , കലാകാരന്മാർ , മാധ്യമപ്രവർത്തകർ തുടങ്ങി ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതിനകം ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട് . ഗോൾഡൻ വിസ നടപടികളിൽ മികച്ച സേവനം നൽകിവരുന്ന എമിറേറ്റ്സ് ക്ലാസ്സിക്ക് സൗജന്യ മാർഗനിർദേശങ്ങൾക്ക് അവസരമൊരുക്കുന്നു 0566036709 – 0566036706 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

error: Content is protected !!