fbpx
Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3 ലക്ഷത്തിലധികം പരിധോധനകളിലൂടെ സ്ഥിരീകരിച്ചത് 1,527 പുതിയ കോവിഡ് കേസുകൾ

UAE COVID 19 UPDATES_JULY 28_DUBAIVARTHA

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,527 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,495 പേർക്ക് രോഗമുക്തിയും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,527 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 676,251 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,495 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 653,675 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,934  മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 20,642 സജീവ കോവിഡ് കേസുകളാണുള്ളത്.

305,880 അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!