fbpx
Info UAE News അബൂദാബി ഇന്ത്യ

ഇന്ത്യ – യുഎഇ വിമാന സർവീസുകൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വെച്ചതായി എത്തിഹാദ് എയർവേയ്‌സും

Etihad Airways postpones India-UAE flights until further notice_DUBAIVARTHA

അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ-യുഎഇ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഇന്ന് ജൂലൈ 28 ന് ട്വിറ്ററിലൂടെ അറിയിച്ചു.

ഓഗസ്റ്റ് 2 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ  നിർത്തിവച്ചിരിക്കുകയാണെന്നും, ഇത് ബന്ധപ്പെട്ട അധികാരികളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇനിയും വിലക്ക് നീളുമോ എന്ന കാര്യത്തിൽ പൂർണ്ണമായും ഉറപ്പില്ലെന്നുമാണ് എത്തിഹാദ് എയർവെയ്സ് അധികൃതർ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.

ഇന്ത്യ – യുഎഇ യാത്രാവിലക്കിന്റെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ ഞങ്ങളുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റുചെയ്യുമെന്നും ഏറ്റവും പുതിയ യാത്രാ വിവരങ്ങൾക്കായി വെബ്‌സൈറ്റ് പിൻതുടരണമെന്നും എത്തിഹാദ് എയർവെയ്സ് അധികൃതർ അറിയിച്ചു.

error: Content is protected !!