fbpx
ഇന്ത്യ

ഇന്ത്യയിൽ 43,509 പേർക്ക് കൂടി കോവിഡ് : രോഗമുക്തി നിരക്ക് 97.38%

ഇന്ത്യയിൽ 43,509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,465 പേര്‍ രോഗമുക്തരായി. നിലവില്‍ 4,03,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.38% ആണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലം 640 പേര്‍ കൂടി മരണപ്പെട്ടു.

640 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,22,662 ആയി. മരണ നിരക്ക് 1.34% ആണ്. ആകെ രോഗികളുടെ എണ്ണം 3,15,28,114 ആയി.

 

error: Content is protected !!