fbpx
Info അന്തർദേശീയം

കോവിഡ് -19 : പൂർണമായും വാക്സിനെടുക്കാത്ത പൗരന്മാരെ വിദേശയാത്രക്ക് അനുവദിക്കില്ലെന്ന് സൗദി അറേബ്യ

covid-19: Saudi Arabia will not allow citizens who have not been fully vaccinated to travel abroad

കോവിഡിനെതിരെ പൂർണമായും വാക്സിനെടുത്ത പൗരന്മാരെ മാത്രമേ ഓഗസ്റ്റ് 9 മുതൽ വിദേശത്തേക്ക് പോകാൻ അനുവദിക്കുകയുള്ളൂവെന്ന് സൗദി അറേബ്യ അറിയിച്ചു.

സർക്കാർ, സ്വകാര്യ എയർലൈനുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) നൽകിയ സർക്കുലറിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

സൗദി അറേബ്യയിൽ അംഗീകരിച്ച ഏതെങ്കിലും കോവിഡ് വാക്സിനുകളിൽ രണ്ട് ഡോസ് എടുത്ത പൗരന്മാർക്ക് മാത്രമേ വിദേശയാത്ര അനുവദിക്കൂ എന്നാണ് സർക്കുലറിൽ വ്യക്‌തമാക്കുന്നത്‌.

12 വയസ്സിന് താഴെയുള്ള കുട്ടികളെയും, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കൊറോണ വൈറസ് വന്ന് രോഗമുക്‌തി നേടിയവരെയും ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സൗദിക്ക് പുറത്ത് വെച്ച് കോവിഡ് ബാധിച്ചാൽ കവറേജ് ലഭിക്കുന്നതിനായി 12 വയസ്സിന് താഴെയുള്ളവർക്ക്‌ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇൻഷുറൻസ് രേഖയുണ്ടായിരിക്കണം.

കൂടാതെ 6 മാസം മുമ്പ് കൊറോണ ബാധിച്ചവർക്കും സൗദി അറേബ്യയിലെ അംഗീകൃത വാക്സിനുകളിൽ ഒരൊറ്റ ഡോസ് ലഭിച്ചവർക്കും വിദേശയാത്ര നടത്താൻ അനുവദിക്കും.

error: Content is protected !!