fbpx
Info UAE News അന്തർദേശീയം അബൂദാബി

72 മണിക്കൂറിനുള്ളിൽ അബുദാബിയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർക്ക് രണ്ടാമതുള്ള പി.സി.ആർ നെഗറ്റീവ് പരിശോധനഫലം വേണ്ടെന്ന് എത്തിഹാദ്

Etihad rejects second pcr negative test for passengers returning to Abu Dhabi within 72 hours_dubaivartha

അബുദാബി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നൽകേണ്ടതില്ലെന്ന് എത്തിഹാദ്
എയർവേയ്‌സ് അറിയിച്ചു. എന്നിരുന്നാലും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ യാത്രക്കാർക്ക് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നൽകേണ്ടതുണ്ട്.

അതായത് 72 മണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് വേണ്ടി പുറപ്പെടാൻ വേണ്ടി എടുക്കുന്ന കോവിഡ് -19 പിസിആർ നെഗറ്റീവ് പരിശോധനാ ഫലം തന്നെ അബുദാബി വിമാനത്താവളത്തിൽ തിരിച്ചെത്തുമ്പോഴും ഉപയോഗിക്കാം.  പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്നുണ്ടെങ്കിൽ മറ്റൊരു പി‌സി‌ആർ പരിശോധന നടത്തേണ്ട ആവശ്യമില്ല. പുറപ്പെടുന്ന ആവശ്യത്തിന് വേണ്ടി എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലത്തിന് 72 മണിക്കൂർ വരെ സാധുത ഉണ്ടായിരിക്കും.

യാത്രക്കാർക്ക് ഹ്രസ്വ ബിസിനസ് യാത്രകൾ ലളിതവും എളുപ്പവുമാക്കാനാണ് യുഎഇയുടെ ദേശീയ വിമാനകമ്പനിയായ എത്തിഹാദ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

 

 

error: Content is protected !!