fbpx
UAE News അബൂദാബി കേരളം ദുബായ്

ദുബായിൽ വാഹനാപകടത്തെതുടർന്ന് കിടപ്പിലായ തൃശൂർ സ്വദേശിക്ക് 3 മില്യൺ ദിർഹം നഷ്ടപരിഹാരം

Thrissur resident fined 3 million dirhams for crash in Dubai_DUBAIVARTHA

ദുബായിൽ വാഹനാപകടത്തെതുടർന്ന് കിടപ്പിലായ തൃശൂർ സ്വദേശിക്ക് 3 മില്യൺ ദിർഹം നഷ്ടപരിഹാരം

കഴിഞ്ഞ വർഷം ദുബായിൽ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ തൃശൂർ അന്നമനട സ്വദേശി സിജീഷ് പാണാട്ട് സുബ്രഹ്മണ്യന് 3.1 മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ യു എ ഇയിലെ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം 2020 മെയ് 18 ന് ഒരു കാർഗോ കമ്പനിയുടെ ഡ്രൈവറായിരുന്ന 41 കാരനായ സിജിഷ് അൽ ഐനിൽ ഒരു പാക്കേജ് ഡെലിവറി ചെയ്ത് ദുബായിലേക്ക് മടങ്ങുമ്പോൾ ഒരു ആഡംബര കാർ സിജിഷ് ഓടിച്ച വാനിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് രണ്ടുമാസത്തിലേറെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി നാട്ടിലേക്കു പോയി. കേരളത്തിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലായിരുന്നു തുടർചികിത്സ. ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി നൽകിയ കേസിലാണ് നഷ്ടപരിഹാരതുക നൽകാൻ കോടതി വിധി വന്നത്.

നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുന്നതിനായി അബ്ദുല്ല അൽ നഖ്ബി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സ് വഴി ദുബായിലെ അഡ്വ. ഫെമിൻ പണിക്കശ്ശേരിയെ ബന്ധപ്പെട്ടിരുന്നു.

ഓഗസ്റ്റ് 6 നാണ് സിജിഷിനെ കൂടുതൽ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. ഒക്ടോബർ 30 വരെ അദ്ദേഹത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ സിജിഷിന് തലച്ചോറിൽ ക്ഷതവും നട്ടെല്ലിന് ഒടിവ്, ഇസ്കെമിക് പിസി‌എ സ്ട്രോക്ക് എന്നിവയുണ്ടെന്ന് കണ്ടെത്തി. സിജിഷിന് ഇപ്പോൾ ശരീരത്തിന്റെ മുകൾ ഭാഗം മാത്രമേ ചലിപ്പിക്കാൻ കഴിയൂ. കുറഞ്ഞത് രണ്ട് പേരുടെ സഹായവും ആവശ്യമാണ്. ഇപ്പോൾ മരുന്നിലും ഫിസിയോതെറാപ്പിയിലുമായി സിജിഷ് നാട്ടിൽ കഴിയുമ്പോഴാണ് ശാരീരികപ്രയാസങ്ങളും മറ്റു വിഷമങ്ങളും പരിഗണിച്ച് കോടതി നീതിപൂർവമായ വിധി പ്രസ്താവിച്ചത്.

നഷ്ടപരിഹാരതുക നൽകിയതിന് കോടതിയോടും അദ്ദേഹത്തെ പിന്തുണച്ച അഭിഭാഷകർക്കും സിജിഷ് നന്ദി പറഞ്ഞു.

error: Content is protected !!