fbpx
Info UAE News ദുബായ്

സ്വിമ്മിങ് പൂളിന്റെ നിർമ്മിതിയിൽ ആഗോളശ്രദ്ധ നേടിയ മലയാളി ഇവിടെയുണ്ട്

Here is a Malayalee who has gained global attention in the construction of a swimming pool

ദുബായ് : കഴിഞ്ഞദിവസം യുഎ ഇ യുടെ 10 വർഷത്തെ ഗോൾഡൻ വിസ നേടിയ കാര്യം അറിഞ്ഞപ്പോഴാണ് കൊച്ചിക്കാരനായ സജിത് മേനോൻ ദുബായ് വാർത്തയുടെ റഡാറിൽ വരുന്നത് . അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയർ ആയ ഒരു ബിസിനസുകാരൻ എന്ന് മാത്രമാണ് പലപ്പോഴും പുറം ലോകം അറിയുന്നത് . എന്നാൽ അന്താരാഷ്ട്ര മേഖലയിലെ വമ്പൻ ബ്രാൻഡ് സ്ഥാപനങ്ങൾക്ക് വേണ്ടി – അത് ഹോട്ടലുകൾ ആകട്ടെ , ആഡംബര വില്ലകൾ ആകട്ടെ , റിക്രിയേഷൻ സെന്ററുകൾ ആകട്ടെ , സ്പോർട്സ് പരിശീലന സെന്ററുകൾ ആകട്ടെ – ആധുനിക ഡിസൈനുകളിൽ നീന്തൽ കുളങ്ങൾ രൂപകൽപന ചെയ്യാനും നിർമ്മിച്ചുകൊടുക്കാനും കൃത്യമായി സ്ഥിരമായി അവ പരിപാലിക്കാനും കഴിയുന്ന അന്തരാഷ്ട്ര ഗുണനിലവാരമുള്ള കമ്പനികളിൽ മലയാളി നയിക്കുന്ന അപൂർവം പ്രസ്ഥാനങ്ങളുടെ അമരക്കാരൻ എന്നതാണ് സജിത് മേനോന്റെ സവിശേഷത എന്ന് ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു . രാജകീയ ഭവനങ്ങളിൽ നീന്തൽ കുളങ്ങൾ നിർമ്മിക്കാൻ സൗദിയിലും യുഎ ഇ യിലും ഏറ്റവും അധികം തിരഞ്ഞുപോകുന്ന നാമമാണ് ഈ മലയാളിയുടേത് .
മൂന്ന് പതിറ്റാണ്ടോളമായി സ്വിമ്മിങ് പൂൾ നിർമ്മാണ മേഖലയിൽ സജീവമായിരിക്കുന്ന സജിത് മേനോൻ കഴിഞ്ഞയാഴ്‌ച ദുബായിലെ എമിറേറ്റ്സ് ഫസ്റ്റ് എന്ന സ്ഥാപനത്തിൽ തന്റെ ക്രെഡൻഷ്യൽസ് നൽകി യുഎ ഇ യുടെ ഗോൾഡൻ വിസ സ്വന്തമാക്കിയത് ഒപ്പം നിൽക്കുന്ന 250 ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അഭിമാനത്തിനും സന്തോഷത്തിനും വകയായി.
2 ജീവനക്കാർ മാത്രമായി ആരംഭിച്ച പരീക്ഷണം തീവ്രമായ ഗവേഷണവും കഠിനമായ അധ്വാനവും കൊണ്ടാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഐലൻഡ് കിംഗ് ഗ്രൂപ്പ് ഓഫ് കമ്പനീസിനെ മാറ്റി നിർത്തിയിരിക്കുന്നത്. പൂൾസ് ബൈ ഡിസൈൻ അടക്കം 5 കമ്പനികൾ ഇന്ന് സജിത് മേനോന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു . രഹസ്യമായി നിരവധി ജീവകാരുണ്യ പരിപാടികളും സജിത് മേനോൻ നടത്തുന്നുണ്ട് . പ്രൊഫെഷണൽ മികവിൽ ലോകത്തിലെ ഒന്നാം നിര സ്ഥാപനമാക്കി തന്റെ ഗ്രൂപ്പിനെ വളർത്തിയെടുക്കുകയാണ് സജിത് മേനോന്റെ ലക്‌ഷ്യം . ഗോൾഡൻ വിസ ലഭിച്ചതിൽ സജിത് മേനോൻ യുഎ ഇ ഭരണകൂടത്തിന് നന്ദി പ്രകാശിപ്പിച്ചു .

error: Content is protected !!