fbpx
Info അന്തർദേശീയം

വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് ഓഗസ്റ്റ് 1 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി

Vaccinated tourist visa holders will be allowed to enter Saudi Arabia from August 1

പൂർണ്ണമായും വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനാനുമതി നൽകുമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡ് സാഹചര്യത്തെതുടർന്ന് 17 മാസത്തിന് ശേഷം അടുത്ത ഞായറാഴ്ച ഓഗസ്റ്റ് 1 മുതലാണ് വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകുക

72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സൗദി അറേബ്യയിൽ അംഗീകാരമുള്ള ഫൈസര്‍, ആസ്ട്രാസെനക( കോവി ഷീൽഡ് ), മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളുടെ 2 ഡോസും എടുത്ത ടൂറിസ്റ്റ് വിസക്കാരെ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

കൂടാതെ വിശദാംശങ്ങള്‍ സൗദി അറേബ്യയുടെ ആരോഗ്യ സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

error: Content is protected !!