fbpx
Info ദുബായ്

ദുബായിൽ വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള തീരുമാനത്തിന് അംഗീകാരം.

Approval of the decision to reduce and eliminate fees for various government services in Dubai_dubaivartha

ദുബായ് എമിറേറ്റിലെ സാമ്പത്തിക വളർച്ച ഉയർത്തുന്നതിനായി സ്വീകരിച്ച നിരവധി സംരംഭങ്ങളുടെ ഭാഗമായി ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന 88 സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനത്തിന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് അംഗീകാരം നൽകി.

ബിസിനസുകൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും ഒരു ബിസിനസ്, നിക്ഷേപ കേന്ദ്രമായി ദുബായിയുടെ ആകർഷണം കൂടുതൽ ഉയർത്താനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്, ദുബായ് മാരിടൈം സിറ്റി അതോറിറ്റി, ദുബായ് (ആർ‌ടി‌എ),

ദുബായ് മുനിസിപ്പാലിറ്റി, ടൂറിസം, വാണിജ്യ വിപണന വകുപ്പ് (ദുബായ് ടൂറിസം)

ദുബായ് കോർട്സ് , സാമ്പത്തിക വികസന വകുപ്പ് (ദുബായ് ഇക്കോണമി)

ദുബായ് ഹെൽത്ത് അതോറിറ്റി (DHA) എന്നീ സർക്കാർ സേവനങ്ങളിലാണ് നിരക്കുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

ദുബായ് എമിറേറ്റിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും മത്സരശേഷി പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനും സർക്കാർ കൈക്കൊണ്ട സംരംഭങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

 

error: Content is protected !!