fbpx
Info കേരളം

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.

A young man shot dead a student in Kothamangalam.

കോതമംഗലത്ത് നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി  ഡെന്റല്‍ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.

കണ്ണൂര്‍ സ്വദേശി മാനസയാണ് (24 )വെടിയേറ്റ് കൊല്ലപ്പെട്ടത്. രാഖിൻ എന്നയാളാണ് വെടിയുതിർത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിന്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. എന്നാൽ തോക്ക് യുവാവിന് എവിടെ നിന്ന് എങ്ങനെ കിട്ടി എന്നതിൽ ദുരൂഹതയുണ്ട്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു.ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് രാഖിൻ വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്.വെടി കൊണ്ടതിന് ശേഷം മാനസയ്ക്ക് ജീവനുണ്ടായിരുന്നു പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഖിനും മാനസയും കണ്ണൂര്‍ സ്വദേശികളാണ്

മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ രാഖിനെ കണ്ട ഉടൻ മാനസ എന്തിന് ഇവിടെ വന്നു എന്നു ചോദിച്ചതായും പിന്നീട് രാഖിൻ മാനസയെ പിടിച്ചുകൊണ്ട് മറ്റൊരു റൂമിലേക്ക് പോയതായും സംഭവത്തിൽ ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ  അറിയിച്ചു. ഈ റൂമിൽ വെച്ചാണ് രാഖിൻ മാനസയെ വെടിയുതിർത്തത്.രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചു വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

error: Content is protected !!