fbpx
Info UAE News അബൂദാബി

മനുഷ്യക്കടത്തിലകപ്പെട്ട ഇരകളുടെ പേരുകൾ വെളിപ്പെടുത്തുന്നത് യുഎഇയിൽ ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ്

Warning that revealing the names of victims of human trafficking is punishable in the UAE

മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ വെളിപ്പെടുത്തുകയോ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് യുഎഇയിലെ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ 2006 ലെ ഫെഡറൽ നിയമം നമ്പർ 51 ലെ ആർട്ടിക്കിൾ 6 പ്രകാരം, ഏതെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണത്തിലൂടെ ആരെങ്കിലും ഇരകളുടെയോ മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട സാക്ഷികളുടെയോ പേരോ ഫോട്ടോകളോ പ്രസിദ്ധീകരിച്ചാൽ ജയിൽ ശിക്ഷയോ അല്ലെങ്കിൽ 10,000 ദിർഹത്തിൽ  കുറയാത്ത പിഴയും ലഭിക്കും.

യുഎഇയിൽ നിയമസംസ്കാരവും പൊതുജനങ്ങളിൽ അവബോധവും ഉയർത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തലെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

error: Content is protected !!