fbpx
Info ഇന്ത്യ കേരളം

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളൽ : തിരുവനന്തപുരം – സൗദി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Windshield rupture: Thiruvananthapuram-Saudi Air India Express flight immediately returned

സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചറിക്കയിത്. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളൽ കണ്ടെത്തിയതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ പിന്നീട് അറിയിച്ചു. എയർ ഇന്ത്യ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 7.51ന് പുറപ്പെട്ട വിമാനമാണ് അര മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കിയത്. വിൻഡ് ഷീൽഡിലെ വിള്ളൽ പൈലറ്റ് തിരിച്ചറിഞ്ഞതോടെ 8.50 നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

സൗദിയിൽ വന്ദേ ഭാരത്​ മിഷന്റെ ഭാഗമായി ദമാമില്‍ നിന്ന്​ യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്.വിമാനത്തിൽ പൈലറ്റ് ഉൾപ്പടെ എട്ട് ജീവനക്കാരും മാത്രമാണുണ്ടായത്. ഇവരെല്ലാം സുരക്ഷിതരാണ്.

error: Content is protected !!