fbpx
Info അന്തർദേശീയം

വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്കുള്ള സൗദിയിലേക്കുള്ള പ്രവേശനം നാളെ മുതൽ : ഇന്ത്യക്കാർക്ക് വരാനാവില്ല

Vaccinated tourist visas to enter Saudi Arabia from tomorrow: Indians will not be able to come_DUBAIVARTHA

പൂർണ്ണമായും വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനാനുമതി നൽകുമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം അറിയിച്ചെങ്കിലും ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വരാൻ അനുമതിയില്ല. നിലവിൽ യാത്ര വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് നാളെ മുതൽ വരാനുള്ള അനുമതി ലഭിക്കുകയെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങൾ.

ഇവിടങ്ങളിൽ 14 ദിവസത്തിനകം സഞ്ചരിക്കാത്ത യാത്രക്കാരിൽ സൗദി ടൂറിസ്റ്റ് വീസ കൈവശമുള്ള ആർക്കും നേരിട്ട് പ്രവേശനം അനുവദിക്കും.

കോവിഡ് സാഹചര്യത്തെതുടർന്ന് 17 മാസത്തിന് ശേഷം നാളെ ഞായറാഴ്ച ഓഗസ്റ്റ് 1 മുതലാണ് വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകുക.

72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സൗദി അറേബ്യയിൽ അംഗീകാരമുള്ള ഫൈസര്‍, ആസ്ട്രാസെനക( കോവി ഷീൽഡ് ), മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളുടെ 2 ഡോസും എടുത്ത ടൂറിസ്റ്റ് വിസക്കാരെ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർ https://muqeem പോർട്ടലിൽ വാക്സിനേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.

 

error: Content is protected !!