fbpx
Info ഇന്ത്യ

ഇന്ത്യയിൽ ഇന്ന് മുതല്‍ ശമ്പളം, പെന്‍ഷന്‍, EMI അടക്കമുള്ള ബാങ്കിംഗ് ഇടപാടുകളുടെ നിയമങ്ങളിൽ മാറ്റങ്ങൾ

Changes in the rules of banking transactions in India including pay, pension and EMI from today_DUBAIVARTHA

ഇന്ത്യയിൽ ബാങ്കുകളിൽ ഇന്ന് മുതല്‍ ശമ്പളം, പെന്‍ഷന്‍,EMI പേയ്‌മെന്റുകള്‍ എന്നിവയെല്ലാം ഇനി അവധി ദിവസമെന്നോ പ്രവര്‍ത്തി ദിവസമെന്നോ നോക്കാതെ ക്രെഡിറ്റ് ആകുകയും ഇവയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. ശമ്പളവും പെന്‍ഷനുമൊക്കെ അക്കൗണ്ടില്‍ എത്തേണ്ട ദിവസം പലപ്പോഴും അവധി ദിവസങ്ങള്‍ ആകാറുണ്ട്. അടുത്ത പ്രവര്‍ത്തി ദിവസം വരെ അതിനാല്‍ പണം ക്രെഡിറ്റ് ആകാന്‍ കാത്തിരിക്കേണ്ടിയും വരുന്നു. ഇത് ഇന്ന് ആഗസ്റ്റ് 1 മുതൽ വരുന്ന പുതിയ നിയമത്തിലൂടെ മാറുകയാണ്.

അതായത് ഇന്ത്യയിൽ വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ബാധ്യതകൾ തുടങ്ങിയ വായ്പ ബാധ്യതകളുള്ള ഇന്ത്യക്കാർ ഇന്ന് 2021 ആഗസ്റ്റ് 1 മുതൽ ബാങ്ക് അവധി ദിവസങ്ങളിൽ പോലും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് സൂക്ഷിക്കണം.

ബാങ്കുകൾ തുറക്കാത്ത അവധി ദിവസങ്ങളിൽ പോലും ഓട്ടോമേറ്റഡ് ക്ലിയറൻസ് മുന്നോട്ട് പോകും. NACH- ന്റെ സേവനങ്ങൾ ഇപ്പോൾ ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമാകും. നിലവിൽ, ബാങ്കുകൾ തുറക്കുമ്പോൾ മാത്രമേ തിങ്കളാഴ്ച മുതൽ വെള്ളി വരെ സൗകര്യങ്ങൾ ലഭ്യമായിരുന്നുളളൂ.

ഇനി മുതല്‍ ഈ ധനകാര്യ ഇടപാടുകളെല്ലാം സാധ്യമാക്കുന്ന എന്‍എസിഎച്ച് (National Automated Clearing House (NACH)) 24×7 ആക്കാനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞ ബൈ മന്ത്‌ലി മോണിറ്ററി പോളിസി മീറ്റിംഗില്‍ എന്‍ എ സി എച്ചും ആര്‍ടിജിഎസും അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു. നിലവില്‍ എന്‍ എ സി എച്ച് സേവനങ്ങള്‍ വാരാന്ത്യത്തില്‍ ലഭ്യമല്ലായിരുന്നു . ഇതാണ് ഇന്ന് ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുക.

error: Content is protected !!