fbpx
Info കേരളം ഷാർജ

ഷാർജയിൽ മകളുടെ പരീക്ഷാവിജയം ആഘോഷിക്കുന്നതിനിടെ കൂത്താട്ടുകുളം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

A native of Vadakara collapsed and died while celebrating his daughter's exam success in Sharjah_DUBAIVARTHA

ഷാർജയിൽ മകളുടെ പരീക്ഷാവിജയം ആഘോഷിക്കുന്നതിനിടെ വടകര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

സിബിഎസ്ഇ പരീക്ഷയിൽ നാട്ടിൽ പഠിക്കുന്ന മകൾക്ക് ലഭിച്ച 96 % വിജയം ആഘോഷിക്കുന്നതിനിടെ ഷാർജ റോളയിൽ താമസിക്കുന്ന കൂത്താട്ടുകുളം വടകര സ്വദേശി  പാലച്ചുവട്ടിൽ വീട്ടിൽ ജോസ് വർഗീസ് (55) ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്

2 മക്കളുടെ പിതാവായ ജോസ് വർഗീസ് ഏകദേശം 20 വർഷമായി യുഎഇയിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു, അധ്യാപികയായ ഭാര്യ മിനി ജോസ്, കുട്ടികളായ ഡിയോൺ ജോർജി ജോസ്, ഡോണ എലിസബത് ജോൺ എന്നിവർ നാട്ടിലാണ് താമസിക്കുന്നത്.

മകളായ ഡോണ എലിസബത്ത് ജോസ് സിബിഎസ്ഇ പരീക്ഷയിൽ 96 ശതമാനം മാർക്ക് കരസ്ഥമാക്കിയതിൽ ജോസ് ഏറെ സന്തോഷത്തിലായിരുന്നു. റിസൾട്ട് അറിഞ്ഞതോടെതാൻ താമസിക്കുന്ന കെട്ടിടത്തിലെ സുഹൃത്തുക്കൾക്ക് മധുരപലഹാരങ്ങളും ജോസ് വിതരണം ചെയ്തിരുന്നു. കൂടാതെ വൈകീട്ട് കൂടുതൽ ആഘോഷങ്ങൾ ഉണ്ടാകുമെന്നും ജോസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മൃതദേഹം കുവൈത്ത്​ ഹോസ്​പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!