fbpx
UAE News അബൂദാബി

റെഡ് സിഗ്‌നൽ മറി കടന്നതിന് ഈ വർഷം അബുദാബിയിൽ 1000 ൽ അധികം പേർക്ക് പിഴ

In Abu Dhabi, 1,195 people were fined for crossing the red signal this year_DUBAIVARTHA

അബുദാബിയിൽ ഈ വർഷം ആദ്യ ആറ് മാസത്തിനിടെ റെഡ് സിഗ്‌നൽ മറി കടന്നതിന് 1,195 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു

എമിറേറ്റിലെ വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈടെക് ക്യാമറകളാണ് നിയമലംഘകരെ കണ്ടെ ത്തിയെതെന്ന് അബുദാബി പോലീസ് പറഞ്ഞു.മിക്ക ഡ്രൈവർമാരും സിഗ്നൽ റെഡ് ആയി മാറുന്നതിന് മുമ്പ് സിഗ്നൽ ക്രോസ്സ്‌ ചെയ്യാൻ ശ്രമിച്ചതായി പോലീസ് അന്വേഷണങ്ങളിലൂടെ കണ്ടെത്തി.

റെഡ് സിഗ്‌നൽ മറി കടക്കുന്നത് ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനങ്ങളിലൊന്നാണ്, ഇത് ഏറ്റവും കൂടുതൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്നു.റെഡ് സിഗ്‌നൽ മറി കടന്നാലുള്ള പിഴ 1,000 ദിർഹമാണ്, കൂടാതെ ഡ്രൈവർ ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ ചേർക്കുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും

error: Content is protected !!