fbpx
Info UAE News അജ്‌മാൻ അബൂദാബി ഇന്ത്യ കേരളം വിദ്യാഭ്യാസം

CBSE പ്ലസ്ടു റിസൾട്ടിൽ വീണ്ടും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് ഉയർന്ന വിജയം

International Indian School wins CBSE Plus Two result again

ഒരിക്കൽ കൂടി CBSE പ്ലസ്ടു റിസൾട്ടിൽ ഉയർന്ന വിജയം കരസ്ഥമാക്കി യു എ ഇയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ. ജൂലൈ 30 വെള്ളിയാഴ്ച ആണ് CBSE ബോർഡ് റിസൾട്ട് പ്രസിദ്ധപ്പെടുത്തിയത്.

സയൻസ് ഗ്രൂപ്പിൽ ഉള്ള ജോഹോറ അക്തർ 98.2 ശതമാനം മാർക്കോട് കൂടി ഉന്നതസ്ഥാനം കരസ്ഥമാക്കുകയും സ്കൂൾടോപ്പർ ആവുകയും ചെയ്തു.

അതിനു പിന്നാലെ ലിൻഡ ബിജു 96.6% ഉം ആയി രണ്ടാമതും , ഇഫ്തകർ അഹമദും സഞ്ജിത് ഹൊസൈനും 96% ഉം കരസ്ഥമാക്കി. 100% വിജയത്തിൽ 26% ശതമാനം കുട്ടികളും 51.51% ശതമാനം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷനും 24 % വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്‌ളാസും ലഭിച്ചു.

ഈ സാഹചര്യത്തിലും ഉയർന്ന വിജയം കരസ്ഥമാക്കിയത് കുട്ടികളുടെ രക്ഷിതാക്കളുടെയും ഒപ്പം തന്നെ അധ്യാപകരുടെയും വിജയം ആണെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ മിസ് ഖുറത്ത് ഉൽഐൻ അറിയിച്ചു.

Total no. of students appeared 101
Total no. of students passed 101
90% and above 26
Distinction 51
First Class 24

 

error: Content is protected !!