fbpx
Info UAE News അബൂദാബി ഇന്ത്യ

ഇന്ത്യ-യുഎഇ വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 7 ന് ശേഷവും തുടർന്നേക്കാമെന്ന് വീണ്ടും എത്തിഹാദ് എയർവേയ്‌സ് അറിയിപ്പ്

Etihad Airways announces ban on India-UAE flights may continue after August 7

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള പാസഞ്ചർ ഫ്ലൈറ്റുകൾക്കുള്ള വിലക്ക് ചിലപ്പോൾ 2021 ഓഗസ്റ്റ് 7 ന് ശേഷവും തുടർന്നേക്കാമെന്ന് അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ-യുഎഇ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് ജൂലൈ 28 ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

2021 ഓഗസ്റ്റ് 7 എന്ന തീയതി സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി നീട്ടേണ്ടതായി വന്നേക്കാമെന്നാണ് എത്തിഹാദ് എയർവേയ്‌സ് ഇപ്പോൾ ഒരു മുന്നറിയിപ്പായി അറിയിച്ചിരിക്കുന്നത്

error: Content is protected !!