fbpx
Info UAE News ദുബായ്

ദുബായിൽ ഇപ്പോൾ 16 പോലീസ് സ്റ്റേഷനുകൾ സ്മാർട്ട് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ദുബായ് പോലീസ്

Dubai Police says there are currently 16 police stations in Dubai offering smart services_dubaivartha

ഉപഭോക്താക്കൾക്ക് ആളില്ലാ സേവനങ്ങൾ നൽകുന്ന സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ എണ്ണം ഇപ്പോൾ ദുബായിൽ 16 ആയി ഉയർന്നതായി ദുബായ് പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം അഞ്ച് പുതിയ സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ കൂടി ഉദ്ഘാടനം ചെയ്തതോടെയാണ് മൊത്തം പോലീസ് സ്റ്റേഷനുകളുടെ എണ്ണം 16 ആയതെന്ന് ദുബായ് പോലീസിലെ ജനറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പറഞ്ഞു

ദുബായ് പോലീസ് സർവീസിന്റെ മറ്റ് സ്റ്റേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 89.6 ശതമാനം ഡിജിറ്റൽ പ്രോസസ്സിംഗ് നേടിയ എമിറേറ്റിലുടനീളമുള്ള സെൽഫ് സർവീസ് സ്മാർട്ട് പോലീസ് സ്റ്റേഷൻ , മനുഷ്യന്റെ ഇടപെടലില്ലാതെ അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ
45 സ്മാർട്ട് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

പോലീസ് മേഖലയിൽ മികച്ച നിലവാരവും രീതികളും നടപ്പിലാക്കുന്നതിലും സ്മാർട്ട് പോലീസ് സ്റ്റേഷൻ പദ്ധതി വിജയകരമാണെന്നും അൽ റസൂഖി പറഞ്ഞു.

എല്ലാ പരമ്പരാഗത പോലീസ് സ്റ്റേഷനുകളും ക്രമാനുഗതമായി മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്മാർട്ട് പോലീസ് സ്റ്റേഷനു കളാക്കി മാറ്റുക എന്നതാണ് ദുബായ് പോലീസിന്റെ തന്ത്രപരമായ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!