fbpx
Info UAE News അന്തർദേശീയം അബൂദാബി

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യുഎഇ – സൗദി വിമാനസർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് എത്തിഹാദ് എയർവെയ്‌സ്

Etihad Airways has said it will not operate UAE-Saudi flights until further notice

യുഎഇയും സൗദി അറേബ്യയും തമ്മിലുള്ളവിമാനസർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി എത്തിഹാദ് എയർവെയ്‌സ് ഇന്ന് തിങ്കളാഴ്ച പുതിയ അപ്ഡേറ്റിലൂടെ അറിയിച്ചു.

നേരത്തെ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ളവിമാനസർവീസുകൾക്കുള്ള വിലക്ക് കുറഞ്ഞത് ആഗസ്റ്റ് 10 വരെ നീട്ടിയതായാണ് എത്തിഹാദ് എയർവെയ്‌സ് അറിയിച്ചിരുന്നത്.

സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി ഈ തീയതി നീട്ടിയേക്കാമെന്നും എത്തിഹാദ് എയർവെയ്‌സ് അറിയിച്ചിരുന്നു.

ഇതിനകം ട്രാവൽ ഏജന്റ് വഴി ടിക്കറ്റ് വാങ്ങിയവർ ഏജൻസിയുമായി തന്നെ ബന്ധപ്പെടണമെന്ന് എത്തിഹാദ് എയർവെയ്‌സ് അറിയിച്ചു

error: Content is protected !!