fbpx
Info UAE News അബൂദാബി വിദ്യാഭ്യാസം

 അബുദാബി സ്കൂളുകളിലെ കളിസ്ഥലങ്ങൾ, കാന്റീനുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

The Department of Education is preparing to issue operating permits for playgrounds and canteens in Abu Dhabi schools

അബുദാബിയിലെ സ്കൂളുകളിൽ സെപ്റ്റംബറിലെ വേനലവധിക്ക് ശേഷം ഇൻ ക്‌ളാസ്സ് സ്കൂൾ പഠനം ആരംഭിക്കുമ്പോൾ ഓപ്പൺ പ്ലേ ഏരിയകൾ, കാന്റീനുകൾ, ശാരീരിക വിദ്യാഭ്യാസ ക്ലാസുകൾ, പാഠ്യേതര പരിപാടികൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

എന്നാൽ ഇത് പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പുതുക്കിയ മുൻകരുതൽ കോവിഡ് സുരക്ഷാ ചട്ടങ്ങൾക്ക് വിധേയമായിരിക്കും

കാന്റീനുകളിൽ നിയുക്ത ജീവനക്കാർ ഭക്ഷണം നൽകുകയും അബുദാബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചട്ടങ്ങൾ അനുസരിച്ച് വ്യക്തിഗത ഭാഗങ്ങളിൽ ഭക്ഷണം വിളമ്പുന്നതും പാചകവും അനുവദനീയമാകുമെന്നും അധികൃതർ അറിയിച്ചു.

 

error: Content is protected !!