fbpx
Info UAE News അബൂദാബി

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്യുന്നവർക്കും കൈവശം വെക്കുന്നവർക്കും യുഎഇയിൽ കനത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

A fine of not less than 150,000 dirhams and not more than one million dirhams

യുഎഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഓൺലൈനിൽ ആക്‌സസ് ചെയ്യുകയോ സ്വന്തമാക്കുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും കനത്ത പിഴയും നൽകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സൈബർ കുറ്റകൃത്യത്തിനെതിരായ 2012 ലെ ഫെഡറൽ നിയമം നമ്പർ 5 ലെ ആർട്ടിക്കിൾ 18 പ്രകാരം കുട്ടികളുടെ മാന്യമല്ലാത്ത ചിത്രം പകര്‍ത്തിയതായാലും മറ്റു രീതിയില്‍ നിര്‍മിച്ചതായാലും ശിക്ഷ ലഭിക്കും. പകര്‍ത്തുന്നവര്‍ മാത്രമല്ല ഇവ വിതരണം ചെയ്യുന്നവരും കൈവശം വെക്കുന്നവരും കുടുങ്ങും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ടെലികോം കമ്പനികള്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഇത്തരം സൈറ്റുകളെ കുറിച്ചും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാല്‍ ടെലികോം കമ്പനിയുടെ ചുമതലയുള്ളവര്‍ക്കും ആറുമാസത്തെ തടവ് ലഭിക്കും.
150,000 ദിർഹത്തിൽ കുറയാത്തതും ഒരു മില്ല്യൺ ദിർഹത്തിൽ കൂടാത്തതുമായ പിഴയുമുണ്ടാകും.

error: Content is protected !!