fbpx
UAE News

വാക്‌സിൻ രണ്ട് ഡോസും എടുത്ത റസിഡന്റ് വിസ ഉള്ള ഇന്ത്യൻ യാത്രക്കാർക്ക് യു എ ഇയിൽ പ്രവേശിക്കാം : 6 രാജ്യങ്ങൾക്ക് യുഎഇ ഇളവ് പ്രഖ്യാപിച്ചു

സാധുവായ യു.എ.ഇ റസിഡൻസി വിസ കൈവശമുള്ള , പൂർണ്ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളതുമായ ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ യിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇന്ത്യയും പാകിസ്താനും കൂടാതെ ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ നിയമം ബാധകമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. ഈ നിയമം 2021 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം, അതോറിറ്റി പറഞ്ഞു.
യാത്രക്കാർ നിർബന്ധമായും വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

error: Content is protected !!