fbpx
ദുബായ്

കാൻസർ നാലാം സ്റ്റേജിനോട് പോരാടുന്ന വിദ്യാർത്ഥിക്ക് പ്ലസ് ടു പരീക്ഷയിൽ 97.2 % വിജയം

ഇന്ത്യൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഗ്രേഡ് 12 പരീക്ഷകളിൽ കാൻസറിന്റെയും കോവിഡ് -19 പകർച്ചവ്യാധിയുടെയും വെല്ലുവിളിയെ മറികടന്ന് 17 വയസ്സുള്ള ദുബായ് വിദ്യാർത്ഥി 97.2 ശതമാനം വിജയം നേടി. ജൂലൈ 30 വെള്ളിയാഴ്ച്ചയാണ് റിസൾട്ട് പ്രഖ്യാപിച്ചത്.

അസ്ഥികളിൽ ഉണ്ടാകുന്ന അപൂർവ തരം ക്യാൻസറായ എവിംഗിസ് സാർകോമയുടെ നാലാം ഘട്ടത്തിൽ പോരാടുന്ന ബിബിൻ ബൽദേവ് രാജ് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് പരീക്ഷകൾക്ക് തയ്യാറായത്.ജെംസ് ഔർ ഔണ് സ്കൂളിലെ വിദ്യാർത്ഥിയായ ബിബിൻ കഴിഞ്ഞ നാല് വർഷമായി കാൻസർ ചികിത്സയിലാണ് .

error: Content is protected !!