fbpx
Info UAE News ദുബായ്

ദുബായ് മെട്രോയുടെ റാഷിദിയ, ജാഫിലിയ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു

Rashidia and Jafilia stations of Dubai Metro are renamed_dubaivartha

ദുബായ് മെട്രോയുടെ റാഷിദിയ, ജാഫിലിയ മെട്രോ സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

അൽ റാഷിദിയ മെട്രോ സ്റ്റേഷൻ ഇനി മുതൽ സെന്റർപോയിന്റ് എന്നും അൽ ജഫിലിയ മെട്രോ സ്റ്റേഷൻ ഇനി മുതൽ മാക്സ് ഫാഷൻ എന്നുമായി പുനർനാമകരണം ചെയ്യുമെന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ബുധനാഴ്ച അറിയിച്ചത്.

രണ്ട് മെട്രോ സ്റ്റേഷനുകളുടെ പേരിടാനുള്ള അവകാശം ലാൻഡ്മാർക്ക് ഗ്രൂപ്പിനാണ് ആർടിഎ അനുവദിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി സുപ്രധാനമായ വ്യാപാര, ബിസിനസ് കേന്ദ്രമായ ദുബായിൽ തങ്ങളുടെ ബ്രാൻഡുകൾ പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കമ്പനികൾക്ക്, പ്രത്യേകിച്ച് ആഭ്യന്തര കമ്പനികൾക്ക് തന്ത്രപരമായ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗാമായാണ് ഈ തീരുമാനമെന്ന് ആർടിഎ അറിയിച്ചു.

 

error: Content is protected !!