fbpx
Info അന്തർദേശീയം ഇന്ത്യ

പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ : ജയത്തിൽ തിളങ്ങി മലയാളി താരം ശ്രീജേഷ്

India: Sreejesh wins bronze in men 's hockey

പതിറ്റാണ്ടിനുശേഷം പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു.അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി ഇന്ത്യയുടെ അഭിമാനം കാത്തു.

1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്.1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

error: Content is protected !!