fbpx
Info അബൂദാബി ഇന്ത്യ റാസൽഖൈമ

ഇന്ത്യയിൽ നിന്ന് അബുദാബിയിലും റാസൽ ഖൈമയിലും വന്നിറങ്ങുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

10 days quarantine mandatory for those arriving in Abu Dhabi and Ras Al Khaimah from India_dubaivartha

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കുംവന്നിറങ്ങുന്നവർക്ക് 10 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് അറിയിപ്പ്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.

ഈ രണ്ട് വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർ ക്വാറന്റൈൻ കാലയളവിൽ ട്രാക്കിംഗ് ഉപകരണം ധരിക്കണമെന്നും നിർദ്ദേശമുണ്ട് . മാത്രമല്ല നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ PCR ടെസ്റ്റുകളും ഇവർ നടത്തണം.

യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പുറപ്പെടുവിച്ച സുരക്ഷാ സർക്കുലറിൽ അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കും വന്നിറങ്ങുന്ന ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് 10 ദിവസത്തെ ക്വാറന്റൈൻ കാലയളവ് നിർബന്ധമാക്കിയിട്ടുള്ളത്

error: Content is protected !!