fbpx
Info UAE News അബൂദാബി ഇന്ത്യ

ഇന്ത്യ – അബുദാബി എത്തിഹാദ് എയർവേയ്‌സ് സർവീസുകൾ ഓഗസ്റ്റ് 10 മുതൽ

India - Abu Dhabi Etihad Airways services from August 10_dubaivartha

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 10 മുതൽ മാത്രമേ പുനരാരംഭിക്കുകയുള്ളൂവെന്ന് എത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ മുമ്പ് യുഎഇ സർക്കാരിന്റെ മുൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 15 വരെ എത്തിഹാദ് എയർവേയ്‌സ് റദ്ദാക്കിയിരുന്നു.

എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നും സാധുവായ യു എ ഇ റെസിഡൻസി വിസയും യു എ ഇയിൽ നിന്നും 2 അംഗീകൃത വാക്സിനും എടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് ഓഗസ്റ്റ് 5 മുതൽ യു എ ഇയിലേക്ക് വരാമെന്ന് ഓഗസ്റ്റ് 3 ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (NCEMA UAE) അറിയിപ്പ് വന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 10 മുതൽ മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്നാണ് എത്തിഹാദ് എയർവേയ്‌സ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് അബുദാബിയിൽ വന്നിറങ്ങുന്നവർക്ക് 10 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും. മാത്രമല്ല യാത്രക്കാർ ക്വാറന്റൈൻ കാലയളവിൽ റിസ്റ്റ്ബാൻഡ് ട്രാക്കിംഗ് ഉപകരണം ധരിക്കണമെന്നും നിർദ്ദേശമുണ്ട് . കൂടാതെ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ PCR ടെസ്റ്റുകളും ഇവർ നടത്തണം.

error: Content is protected !!