fbpx
Info UAE News ദുബായ്

റാസ് അൽ ഖോർ റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിച്ചു : ഗതാഗതതടസമുണ്ടായതായി ദുബായ് പോലീസ്

Several vehicles collided on Ras Al Khor Road: Dubai police say there was a traffic jam_dubaivartha

റാസൽഖോർ റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ഈ റൂട്ടിൽ വലിയ ഗതാഗത തടസത്തിന് കാരണമായതായി ദുബായ് പോലീസ് അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ഇന്റർനാഷണൽ സിറ്റിയിലേക്കും ഡ്രാഗൺ മാർട്ടിലേക്കും വരുന്ന റാസ് അൽ ഖോർ റോഡിലാണ് അപകടം സംഭവിച്ചതെന്നാണ് ദുബായ് പോലീസ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

പ്രദേശത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലതാമസം കണക്കിലെടുത്ത് അവരുടെ യാത്രകൾക്ക് അധിക സമയം അനുവദിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

error: Content is protected !!