fbpx
Info കേരളം

കേരളത്തിൽ ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയോ അതിലധികമോ കോവിഡ് രോഗികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യന്ത്രി

Health Minister says there is a possibility of having twice or more Covid patients in Kerala than at present

കേരളത്തിൽ കോവിഡ് 19 മൂന്നാം തംരഗത്തിൻ്റെ സൂചനകളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയോ അതിലധികമോ രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സ്ഥിതി മോശമായേക്കാമെന്നും ആരോഗ്യന്ത്രി നിയമസഭയിൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

കേരളത്തിൽ എല്ലാവര്‍ക്കും വാക്സിൻ എത്തിക്കുന്നതിനു മുൻപേ മൂന്നാം തംരംഗം ഉണ്ടായാൽ സ്ഥിതി മോശമായേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്തെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

error: Content is protected !!