fbpx
UAE News അബൂദാബി

യു എ ഇയിൽ കൂട്ടികളടക്കമുള്ളവർ ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്നു : നിയമലംഘകർക്ക് 3 മാസം വരെ തടവും 50,000 ദിർഹം പിഴയുമെന്ന് മുന്നറിയിപ്പ്.

In the UAE, people, including children, cause accidents by driving without a license: Violators face up to three months in jail and a fine of up to 50,000 dirhams.

യു എ ഇയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 മാസം വരെ തടവും 50,000 ദിർഹം പിഴയുമെന്ന് മുന്നറിയിപ്പ്.

യു എ ഇയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലുള്ള ഡ്രൈവർമാർക്ക് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നതിനെതിരെ വാഹന ഉടമകൾക്ക് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

യു എ ഇയിൽ ട്രാഫിക്ക് ഭേദഗതികൾ സംബന്ധിച്ച് 1995 ലെ ഫെഡറൽ ലോ നമ്പർ 21 ലെ ആർട്ടിക്കിൾ 51 അനുസരിച്ച് യു എ ഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും കൂടാതെ 50,000 ദിർഹം വരെ പിഴയും / അല്ലെങ്കിൽ ഉയർന്ന പിഴയും ലഭിക്കുമെന്ന് യു എ ഇയിലെ പബ്ലിക് പ്രോസിക്യൂഷൻ ഒരു ഔ ദ്യോഗിക ട്വീറ്റിലൂടെ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉപയോഗിച്ച് മറ്റൊരു വാഹനം ഓടിക്കുന്ന ഏതൊരാൾക്കും ഇതേ ശിക്ഷ നൽകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അടുത്തിടെ പ്രോസിക്യൂഷൻ വെളിപ്പെടുത്തിയ ഒരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ഒരു ഡ്രൈവർ, പിതാവ് അറിയാതെ പിതാവിന്റെ കാർ എടുത്ത് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒരു അപകടം വരുത്തിയതായും .എതിർദിശയിൽ  വാഹനം ഓടിക്കുകയും നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചതായും അറിയിച്ചു, ഇത് പോലുള്ള നിരുത്തരവാദിത്വമില്ലാത്ത കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഒരു ഔദ്യോഗിക ട്വീറ്റിലൂടെ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

error: Content is protected !!