fbpx
ഇന്ത്യ കേരളം

മാനസ കൊലക്കേസ്: രഖിലിന് തോക്ക് നല്‍കിയ സോനു മോദി ബിഹാറിൽ പിടിയിലായി

Manasa murder case: Sonu Modi arrested for handing over gun to Rakhil

മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടാകുകയാണ്. ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയതിനാല്‍ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.

കോതമംഗലം കേസില്‍ ഈ അറസ്റ്റ് നിര്‍ണ്ണായകമാണ്. രാഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ തിരയുന്നുണ്ട്. പട്‌നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തി. ഇവിടെ നിന്ന് തോക്ക് വാങ്ങി. പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും പൊലീസ് വകവച്ചില്ല. മുന്‍ഗര്‍ എസ്‌പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിര്‍ത്തു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.

error: Content is protected !!