fbpx
Info ആരോഗ്യം കേരളം

കോഴിക്കോട് വിമാന ദുരന്തത്തിന് ഒരു വയസ്സ് : പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിക്കാതെ നിരവധി പേര്‍

One year to the Kozhikode plane crash: Many people did not receive the announced compensation

കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്ന് ആഗസ്ത് ഏഴാം തീയതി ഒരു വർഷം പിന്നിടുമ്പോൾ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി നില നിൽക്കുകയാണ്. 2020 ഓഗസ്റ്റ് 7 ന് നടന്ന വിമാനാപകടത്തിൽ 184 യാത്രക്കാരിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.

വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയാണ്. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ടവരും വര്‍ഷങ്ങള്‍ ചികിത്സ തുടരേണ്ടവരും കൂട്ടത്തിലുണ്ട്. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിത്തുടങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഇനിയും സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ചികിൽസ ചെലവ് വഹിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസാണെങ്കിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ അധികൃതര്‍ കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന ശേഷം ആദ്യമായാണ് എയര്‍ഇന്ത്യ അധികൃതര്‍ പരിക്കറ്റവരെ നേരില്‍കാണുന്നത്.

error: Content is protected !!