fbpx
Info UAE News ദുബായ്

ദുബായ് നാദ് അൽ ഷെബ ഇന്റർചേഞ്ചിൽ പുതിയ പാലം തുറന്നതായി ആർടിഎ

RTA says new bridge opens at Nad Al Sheba Interchange

ദുബായ്-അൽ ഐൻ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി ഗതാഗതം സുഗമമാക്കുന്നതിന് ഇന്ന് ഓഗസ്റ്റ് 7 ശനിയാഴ്ച നാദ് അൽ ഷെബ, ദുബായ് – അൽ ഐൻ ഇന്റർസെക്ഷനിൽ ഓരോ ദിശയിലേക്കും രണ്ട് വരികളുള്ള പുതിയ 170 മീറ്റർ പാലം തുറന്നതായി എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

മണിക്കൂറിൽ 6,600 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഈ പാലം, ദുബായ്-അൽ ഐൻ റോഡിൽ നിന്നും മെയ്ദാനിലെക്കും നാദ് അൽ ഷെബയിലേക്കും സമീപത്തെ വികസന പദ്ധതികളിലേക്കുമുള്ള ഗതാഗതത്തിന് സഹായിക്കുന്നു.ഈ പാലത്തിലൂടെയുള്ള ഗതാഗതം 104 സെക്കൻഡിൽ നിന്ന് വെറും 13 സെക്കന്റായി യാത്രാ സമയത്തെ 88 ശതമാനമാക്കി കുറക്കുന്നു

ആർടിഎ നിലവിൽ ഏറ്റെടുത്ത ദുബായ്-അൽ ഐൻ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമാണ് നാദ് അൽ ഷെബ ഇന്റർചേഞ്ചിന്റെ നിർമ്മാണമെന്ന് ഡയറക്ടർ ജനറലും ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മറ്റാർ അൽ തായർ പറഞ്ഞു.

 

 

error: Content is protected !!