fbpx
Info അന്തർദേശീയം

അമേരിക്കയില്‍ വീണ്ടും കോവിഡ് ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നു : വ്യാപനം കൂടുതലും വാക്‌സിനേഷന്‍ കുറഞ്ഞയിടങ്ങളിൽ

The Covid Delta variety is spreading again in the United States: the prevalence is higher in areas where vaccination is low

അമേരിക്കയില്‍ കോവിഡ്  ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 7 ദിവസത്തില്‍ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനേഷന്‍ കുറഞ്ഞയിടങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജൂണില്‍ ശരാശരി 11,000 കോവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1,07,143 ആയി ഉയര്‍ന്നു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഇനിയും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

അമേരിക്കയില്‍ 50 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് 44,000ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) വ്യക്തമാക്കി. ഇതില്‍ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണെന്നും സി.ഡി.സി പറയുന്നു.

കഴിഞ്ഞ 7 ദിവസത്തില്‍ ശരാശരി 270 മരണങ്ങള്‍ വരെ ദിനംപ്രതി രേഖപ്പെടുത്തി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇത് ഏകദേശം 500 ആയിരുന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. ജനുവരിയില്‍ 3,500 കോവിഡ് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

error: Content is protected !!