fbpx
Info കേരളം വിനോദം

കേരളത്തിൽ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി : പൊതുമരാമത്ത് വകുപ്പ് മന്ത്രി

Permission to visit tourism centers for those who have received one dose of vaccine in Kerala: Minister of Public Works_dubaivartha

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കൊവിഡ് ഭീതി മൂലം വിദേശ ടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.

2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ല്‍ 13 കോടി വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നെങ്കില്‍ 2020-ല്‍ അതു 45 ലക്ഷമായി കുറഞ്ഞെന്നും റിയാസ് പറഞ്ഞു.

error: Content is protected !!