fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ മിശ്രിത കോവിഡ് വാക്സിൻ ലഭിച്ചവരിൽ പഠനം നടത്തി : ഫലപ്രാപ്തി കൂടുതലെന്ന് ഐസിഎംആര്‍

A study of people who received the mixed covid vaccine in India: ICMR found to be more effective_DUBAIVARTHA

മിശ്രിത കോവിഡ് വാക്സിന് ഫലപ്രാപ്തി കൂടുതലാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്‌സിനുകള്‍ ലഭിച്ച 18 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആദ്യ ഡോസ് കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാമത്തെ തവണ കോവാക്‌സിന്‍ ലഭിച്ചതിനെത്തുടർന്നാണ് ഐസിഎംആര്‍ പഠനം നടത്തിയത്.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ വെവ്വേറെ രണ്ടുവാക്‌സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഒരു വ്യക്തിക്ക് രണ്ടു വാക്‌സിനുകളുടെയും ഓരോ ഡോസ് വീതം നല്‍കാന്‍ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധസമിതി പറഞ്ഞിരുന്നു.

അതേസമയം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്‌സീന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കി തുടങ്ങാനാകുമെന്ന് സിഇഒ അധര്‍ പുനെവാല അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും അധര്‍ പുനെവാല പറഞ്ഞു.

error: Content is protected !!