fbpx
Info UAE News റാസൽഖൈമ

യു എ ഇയിൽ രണ്ട് പേരെ കുത്തി മണിക്കൂറുകൾക്കകം നാട് വിടാനൊരുങ്ങിയ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.

The suspect, who stabbed two people in the UAE and was about to leave the country within hours, was arrested at the airport.

യു എ ഇയിൽ ഒരു കടയുടെ പിന്നിൽ വച്ച് രണ്ട് പേരെ കത്തികൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് നാട്ടിലേക്ക് വിമാനത്തിൽ കയറി രക്ഷപെടാനൊരുങ്ങിയ ഒരാളെ പോലീസ് പിടികൂടി. കുറ്റം ചെയ്തതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

വായ്പ നൽകിയതുമായി ബന്ധപ്പെട്ടാണ് ഇയാൾ 2 സ്വദേശികളെ കത്തികൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ പ്രദേശത്തെ ഒരു താമസക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. സംഭവത്തിലെ പ്രതി ഏത് രാജ്യക്കാരനാണെന്നോ സംഭാവസ്ഥലമോ പോലീസ് വ്യക്‌തമാക്കിയിട്ടില്ല.

സ്വന്തം നാട്ടിലേക്ക് പോകാനായി റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിൽ എയർപോർട്ട് അധികൃതരിൽ നിന്ന് പോലീസിന് ലഭിച്ച സഹകരണത്തിന് പോലീസ് നന്ദി പറഞ്ഞു.

error: Content is protected !!